രാഹുല്‍ഗാന്ധിയുടെ അയോഗ്യത; നിലമ്പൂരിലും പ്രതിഷേധം
1010 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂരാഹുല്ഗാന്ധിലെ എം.പി.സ്ഥാനത്തുനിന്നും അയോഗ്യത കല്പിച്ചതിനെതിരെ നിലമ്പൂരില്‍ പന്തംകൊളുത്തി നടത്തിയ പ്രതിഷേധത്തില്‍ അണിനിരന്നത് ആയിരങ്ങള്‍. ഭരണകൂട ഭീകരതയ്ക്കെതിരേ വയനാട് പാര്‍ലമെന്റ് മണ്ഡലം മലപ്പുറം മേഖലാതല പ്രതിഷേധ സംഗമത്തോടനുബന്ധിച്ച് മിനര്‍വപടിയില്‍ നിന്ന് ചന്തക്കുന്നിലേക്ക് നടന്ന നെറ്റ് മാര്‍ച്ചില്‍ ആയിരങ്ങള്‍ പന്തംകൊളുത്തി അണിനിരന്നു. രാഹുല്‍ ഗാന്ധിയുടെ യഥാര്‍ഥശക്തി തിരിച്ചറിഞ്ഞത് ആര്.എസ്.എസും സംഘ പരിവാറുമാണെന്ന് പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്ത് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയെ മോശക്കാരനാക്കി രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ഗൂഢനീക്കമാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്. രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് ആണത്തമുണ്ടെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാകണമെന്നും കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു. മോദിക്ക് ഉത്തരംമുട്ടിയപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ചോദ്യം ഉയരാതിരിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ലോകസഭാംഗത്വം റദ്ദാക്കിയതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. മോദി സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്താന്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമേ കഴിയൂവെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതായി മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.