17കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; നൃത്താദ്ധ്യാപകന് കഠിന തടവ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി പിറന്ന കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ നൃത്താദ്ധ്യാപകന് നാല്പതര വര്‍ഷം കഠിന തടവും 4.1 ലക്ഷം രൂപ പിഴയും. അതിജീവിത നല്കിയ പരാതിയില്‍ ഡിഎന്‍എ പരിശോധനയടക്കം കഴിഞ്ഞശേഷമാണ് പോക്സോ കോടതി പ്രതിയെ ശിക്ഷിച്ചത്. മലപ്പുറം കുഴിമണ്ണ കീഴിശ്ശേരി പള്ളിക്കുന്നത്ത് കാവുംകണ്ടിയില്‍ ചേവായി മോഹന്‍ദാസിനെയാണ് മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി എഎം അഷ്റഫ് ശിക്ഷിച്ചത്. കുഴിമണ്ണയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ നൃത്ത, സംഗീത ക്ലാസ്സെടുക്കുകയായിരുന്നു പ്രതി. ഇവിടെ പഠിക്കാനെത്തിയ പെണ്‍കുട്ടിയെ 2014 മാര്‍ച്ച് മാസത്തില്‍ രണ്ടു തവണ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. എട്ടു മാസം കഴിഞ്ഞ് പെണ്‍കുട്ടി ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കീഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് ഗര്‍ഭിണിയായ വിവരമറിയുന്നത്.malappuramTimesXP MalayalamUpdated: 9 Jun 2023, 9:48 am