സ്വർണ്ണം കടത്താൻ ശ്രമിച്ച യുവാവ് കസ്റ്റംസ് പിടിയിൽ
എമർജൻസി ലൈറ്റിനകത്ത് സ്വർണ്ണം കടത്താൻ ശ്രമിച്ച യുവാവ് കസ്റ്റംസ് പിടിയിൽ. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് യുവാവിനെ പിടികൂടിയത്. എയർ ഇന്ത്യ വിമാനത്തിൽ മുംബൈയിൽ നിന്നെത്തിയ റൗഫ് അലിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസ് പ്രിവന്റിവ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ പരിശോധന നടത്തിയത്. മുംബൈയിൽ നിന്നെത്തിയ റൈഫ് അലിയേയും പരിശോധിച്ചെങ്കിലും സ്വർണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സംശയം തോന്നിയതിനെ തുടർന്ന് വീണ്ടും പരിശോധന നടത്തിയപ്പോഴാണ് ബാഗേജിൽ രണ്ട് എമർജൻസി ലൈറ്റുകൾ ശ്രദ്ധയിൽപ്പെട്ടത്. കമ്പനി പാക്കിംഗിൽ നിന്നും വ്യത്യസ്തമായാണ് എമർജി ലൈറ്റുകൾ പാക്ക് ചെയ്തതെന്ന് വ്യക്തമായതോടെ പുറത്തെടുത്ത് പരിശോധന നടത്തുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് 32 ലക്ഷം രൂപയുടെ സ്വർണം കണ്ടെത്തിയത്. കരിപ്പൂരിൽ പരിശോധന ശക്തമായതോടെ സ്വർണക്കടത്തിനായി വ്യത്യസ്തമായ വഴികളാണ് സ്വർണക്കടത്ത് സംഘങ്ങൾ ഇപ്പോൾ സ്വീകരിച്ച് വരുന്നത്. റൗഫ് അലി റിയാദിൽ നിന്നുമാണ് മുംബൈയിൽ എത്തിയത്.malappuramTimesXP MalayalamUpdated: 17 Apr 2023, 9:14 am