മലപ്പുറത്ത് 25 ഏക്കര്‍ പാടത്തെ കണിവെള്ളരി കൃഷി വിളവെടുത്തു | Kani Vellari
വിഷു എത്തിയതോടെ കണി ഒരുക്കാനുള്ള കണിവെള്ളരിയും പാടശേഖരങ്ങളിൽ നിന്ന് കർഷകർ വിളവെടുത്തു തുടങ്ങി. മലപ്പുറം പറപ്പൂര് ഇരിങ്ങല്ലൂര്‍ കിഴക്കേപ്പാടത്താണ് വിളഞ്ഞ വെള്ളരിക്കയുടെ വിളവെടുപ്പ് ആരംഭിച്ചത്. പത്തോളം കര്‍ഷകരുടെ നേതൃത്വത്തിലാണ് ഈ തവണ ഇവിടെ 25 ഏക്കര്‍ പാടത്ത് കണിവെള്ളരി കൃഷിയിറക്കിയത്. വിഷു ദിനത്തില്‍ ഐശ്വര്യത്തിന്റെ പ്രതീകമായി മലയാളി കണി കണ്ടുരാന് ഒരുക്കുന്ന കണി വിഭവങ്ങളില്‍ പ്രധാനിയാണ് വെള്ളരി. അതിനാല്‍ തന്നെ വിഷു കാലം ഈ കണി വെള്ളരിക്ക് അവശ്യക്കാരും ഏറെയാണ്. വിഷു സീസണ് മാത്രം ലക്ഷിമിട്ടാണ് കർഷകർ വെള്ളരി കൃഷി ചെയുന്നത്. നല്ല വില ലഭിച്ചാല്‍ മാത്രമേ ലാഭം ഉണ്ടാകുകയുള്ളൂ. അല്ലെങ്കില്‍ വിളവ് പാടത്ത് ഉപേക്ഷിക്കേണ്ട അവസ്ഥയാണ് കര്‍ഷകര്‍ക്കുളളത്. പട്ടയില്‍ ചന്ദ്രന് , ആലുങ്ങല്‍ കുഞ്ഞീന്‍, പെരിക്കാത്ര കറുപ്പന്, എ ഒ ബീരാന് കുട്ടി, ശ്രീധരന് പട്ടയില്‍, ഉബൈദ് കല്ലന് കുന്നന് തുടങ്ങി പത്തോളം കര്‍ഷകരാണ് പറപ്പൂര് ഇരിങ്ങല്ലൂര്‍ കിഴക്കേപ്പാടത്ത ഈ തവണ കണിവെള്ളരി കൃഷിയിറക്കിയിട്ടുള്ളത്. 25 ഏകര്‍ ഭൂമിയിലായിരുന്നു കൃഷി. കണിവെള്ളരിക്ക് വിഷു തലേന്ന് നല്ല വില കിട്ടുമെങ്കിലും ഇതിന്റെ ആനുകൂല്യമൊന്നും കര്ഷകന് ലഭിക്കുന്നില്ലെന്നതാണ് കർഷകർ പറയുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും കൂടാതെ ദുബൈ, അബുദാബി തുടങ്ങിയ വിദേശ മാര്‍ക്കറ്റുകളിലേക്കും ഇരിങ്ങല്ലൂരിലെ സ്വര്‍ണ്ണ വെള്ളരി കടല്‍ കടന്നെത്തുന്നുണ്ട് എന്നും കർഷകർ പറയുന്നു.malappuramTimesXP MalayalamUpdated: 14 Apr 2023, 6:32 pm