കർണാടകയിലെ വോട്ടർമാർക്ക് അഭിവാദ്യമർപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ
പ്രകടനവും മധുരവിതരണവും നടത്തി. നീണ്ട ഒരു ഇടവേളക്കുശേഷമാണ് നിയമസഭ തെരഞ്ഞെടുപ്പിൽ രാജ്യത്ത് കോൺഗ്രസ് ഇത്തരത്തിലുള്ള ഒരു മിന്നും വിജയം നേടുന്നത്. ബിജെപിയുടെ മുമ്പിൽ കർണാടകയിൽ അവസാനഘട്ടം വരെ അടിപതറുമോ എന്ന ആശങ്ക എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും ഉണ്ടായിരുന്നു. കാരണം പ്രതീക്ഷ വെച്ച ഇടങ്ങളിലെല്ലാം വോട്ട് എണ്ണി കഴിഞ്ഞാൽ കോൺഗ്രസിന് വലിയ പരാജയം ഏറ്റുവാങ്ങിയ ചരിത്രങ്ങളാണ് ഈ അടുത്തകാലത്ത് എല്ലായിടങ്ങളിലും കാണാൻ കഴിഞ്ഞത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായാണ് കർണാടകയിലെ ജനങ്ങൾ കോൺഗ്രസിനെ ചേർത്ത് പിടിച്ചു ഒരു ഇടവേളക്ക് ശേഷം വീണ്ടും അധികാരത്തിൽ എത്തിച്ചത്. ഈ വിജയം ഇപ്പോൾ മലപ്പുറം ജില്ലയിലെ കോൺഗ്രസ് പ്രവർത്തക്കരും വലിയ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് . മധുരം നൽകിയും പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും കോൺഗ്രസ് പ്രവർത്തകർ തെരുവുകളിൽ ഇറങ്ങി വലിയ ആഹ്ലാദമാണ് പങ്കിടുന്നത്.malappuramTimesXP MalayalamUpdated: 14 May 2023, 9:24 am