ബ്ലോക്ക് മാറ്റാൻ ആവശ്യപ്പെട്ടവരെ മർദ്ദിച്ച് യുവാക്കൾ
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
റോഡിലെ ബ്ലോക്ക് മാറ്റാൻ ആവശ്യപ്പെട്ട പ്രദേശവാസികൾക്ക് നേരെ മർദ്ദനം. മലപ്പുറം കോഴിക്കോട് ജില്ല അതിർത്തികൾ പങ്കിടുന്ന കക്കാടംപൊയിലിലാണ് ബ്ലോക്ക് മാറ്റുന്നതിനെച്ചൊല്ലി സംഘർഷം ഉണ്ടായത്. വിനോദസഞ്ചാര കേന്ദ്രമായ കക്കാടംപൊയിലിൽ പ്രതിദിനം നിരവധി സഞ്ചാരികളാണ് എത്തുന്നത്. ഇതിനിടയിൽ ഇന്ന് കള്ളിപ്പാറയിൽ റോഡ് ബ്ലോക്ക് മാറ്റാൻ ആവശ്യപ്പെട്ട പ്രദേശവാസികൾക്ക് നേരെയാണ് യുവാക്കളുടെ ആക്രമണമുണ്ടായത്. മുഹമ്മദ് റാഫി, ഉണ്ണിമോയി തൂങ്ങുംപുരത്ത്, റംഷാദ് എന്നിവർക്കാണ് മർദ്ദനമേറ്റത്. മർദിച്ചവരെ നാട്ടുകാർ തടഞ്ഞുനിർത്തി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ തിരുവമ്പാടി പോലീസ് സംഭവത്തെത്തി നാല് പേരെ കസ്റ്റഡിയിലെടുത്തു. യൂണിവേഴ്സിറ്റി ചേളാരി സ്വദേശിക്കളായ ഹരിലാൽ, ജ്യോതിഷ്, സുഖിലേഷ്, നിഖിലേഷ് എന്നിവരാണ് പിടിയിലായത്. ശനി, ഞായർ ദിവസങ്ങളിൽ കക്കാടംപൊയിലെ വിവിധ കേന്ദ്രങ്ങൾ കാണാൻ നിരവധിപേരാണ് എത്തുന്നത്. ഇതിനിടയിലാണ് ഇന്ന് വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കുണ്ടായത്.