മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ പീഡന ശ്രമം. കാഞ്ഞങ്ങാട്- പത്തനംതിട്ട ബസിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് യുവതിക്കെതിരെ അതിക്രമമുണ്ടായത്. ബസ് മലപ്പുറം വളാഞ്ചേരിയിൽ എത്തിയപ്പോഴാണ് സംഭവം. യുവതിയുടെ പരാതിയിൽ കണ്ണൂർ സ്വദേശിയായ നിസാമുദ്ദീനെ വളാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. യുവതി ബസിൽ കയറിയത് കണ്ണൂരിൽ നിന്നാണ്. കോഴിക്കോട് കഴിഞ്ഞതോടെ യുവാവ് അപമര്യാദയായി പെരുമാറുകയായിരുന്നു. ശരീരത്തിൽ സ്പർശിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
malappuramTimesXP MalayalamUpdated: 22 May 2023, 9:43 am