ടിപ്പർ ബസ്സിലിടിച്ചു; ബസ്സുകൾ കൂട്ടിയിടിച്ച് അപകടം
1001 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസ്വകാര്യ ബസില്‍ മറ്റൊരു ബസിടിച്ച് അപകടം. മലപ്പുറം എടരിക്കോട് മമ്മാലിപ്പടിയിലാണ് അപകടം ഉണ്ടായത്. ബസുകളിലെ ഡ്രൈവര്‍മാരും യാത്രക്കാരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അമിത വേഗത്തിലെത്തിയ ടിപ്പർ ലോറിയാണ് അപകടം സൃഷ്ടിച്ചത്. എടരിക്കോട് നിന്ന് തിരൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് കല്‍പ്പകഞ്ചേരിയില്‍ നിന്ന് വരികയായിരുന്ന മറ്റൊരു ബസില്‍ ഇടിച്ച് ഉണ്ടായ അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത് വന്നു. കല്‍പ്പകഞ്ചേരിയില്‍ നിന്നുള്ള ബസ് തിരൂര്‍ റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ എടരിക്കോട് നിന്ന് വന്ന ബസിന്റെ പിന്നില്‍ ടിപ്പർ ഇടിച്ചതോടെ ബസിന്റെ നിയന്ത്രണം നഷ്ടമായി മറ്റൊരു ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. എടരിക്കോട് നിന്നുള്ള ബസ് വേഗത കുറച്ചപ്പോഴാണ് അമിതവേഗത്തില്‍ വന്നിരുന്ന ടിപ്പർ ബസിന് പിന്നില്‍ ഇടിച്ചത്.