"അടുപ്പിലെ പ്രസിഡണ്ടും പഞ്ചായത്തുമാണ് ഇവിടെ ഉള്ളത്"
1013 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപുളിക്കൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ തൂങ്ങിമരിച്ച നാസറിന്റെ മരണത്തിൽ പ്രതിഷേധിച്ച് സഹോദരൻ. മൃതദേഹം കണ്ടെത്തിയ പഞ്ചായത്ത് ഓഫീസിനു മുന്നിൽ വെച്ച് ക്ഷുഭിതയാ സഹോദരന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചിരിച്ചു. തന്റെ സഹോദരൻറെ മരണത്തിന് ഇടയാക്കിയ പഞ്ചായത്തിലുള്ള ആരെയും ഞാൻ വെറുതെ വിടില്ലെന്ന് പറയുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരിക്കുന്നത്. 'അടുപ്പിലെ പ്രസിഡണ്ടും പഞ്ചായത്തുമാണ് ഇവിടെ ഉള്ളത്' എന്നും അദ്ദേഹം ഈ വീഡിയോയിൽ പറയുന്നുണ്ട്. പുളിക്കൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ഇന്ന് രാവിലെയാണ് കലാകാരനും സാമൂഹ്യപ്രവർത്തകനുമായ റസാക്ക് പയമ്പ്രാട്ടിനെയാണ് തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹവും പഞ്ചായത്തും കഴിഞ്ഞ കുറെ നാളായി അഭിപ്രായ വ്യാത്യാസങ്ങൾ ഉണ്ടായിരുന്നു. ഈ പ്രതിഷേധമാണ് റസാക്കിനെ മരണത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. പുളിക്കൽ പഞ്ചായത്തിലെ സ്വകാര്യ വ്യക്തിയുടെ മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറെ നാളുകളായി റസാക്ക് വലിയ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരുന്നു.