കരുവാരക്കുണ്ടില്‍ മലയില്‍ കുടുങ്ങിയ രണ്ട് പേരേയും രക്ഷപ്പെടുത്തി
മലപ്പുറം കരുവാരക്കുണ്ടില്‍ മലയില്‍ കുടുങ്ങിയ രണ്ടു പേരെ രക്ഷപ്പെടുത്തി. കേരളാ കുണ്ട് വെള്ളച്ചാട്ടത്തിന് മുകളില്‍ ട്രക്കിങ്ങിന് പോയവരാണ് മലമുകളില്‍ കുടുങ്ങിയത്. അഗ്നിരക്ഷാസേനയും പോലീസും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. മല കയറാനെത്തിയ മൂന്ന് പേരില്‍ ഒരാള്‍ ഇറങ്ങി. മറ്റു രണ്ടുപേര്‍ ഇറങ്ങാനാകാതെ മലമുകളില്‍ കുടുങ്ങുകയായിരുന്നു. മല കയറാനെത്തിയ മൂന്ന് പേരില്‍ ഒരാള്‍ ഇറങ്ങി. മറ്റു രണ്ടുപേര്‍ ഇറങ്ങാനാകാതെ മലമുകളില്‍ കുടുങ്ങുകയായിരുന്നു. യാസീം, അഞ്ജല്‍ എന്നിവരാണ് കുടുങ്ങിയത്. ഒപ്പം ഉണ്ടായിരുന്ന ഷംനാസ് താഴെയെത്തിയിരുന്നു. രാവിലെ 11 മണിയോടെയാണ് ട്രക്കിങ്ങിന് പോയത്. ഉച്ചയോടെ മൂന്ന് മണിയോടെ ശക്തമായ മഴ പെയ്തു. പിന്നാലെ രണ്ടു പേര് പാറക്കെട്ടില്‍ വഴുതി വീഴുകയായിരുന്നു.malappuramTimesXP MalayalamUpdated: 25 May 2023, 10:17 am