കാറിൻറെ പ്രത്യേക അറയിൽ 80 ലക്ഷം രൂപ
കാറിൻറെ പ്രത്യേക അറയിൽ 80 ലക്ഷം രൂപ കടത്തിയ രണ്ടുപ്പേർ പിടിയിൽ. കോട്ടക്കലിൽ ആണ് സംഭവം. പറപ്പൂർ ഇരിങ്ങല്ലൂർ സ്വദേശി എരണിയിൽ സൈതലവി, ഊരകം കീഴുമുറി തെക്കിപ്പറമ്പൻ മുസ്തഫ എന്നിവരാണ് അറസ്റ്റിലായത്. കോട്ടക്കൽ പറപ്പൂർ റോഡിൽ കാറിൽ കുഴൽപ്പണം കടത്തുന്നെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ആണ് കുഴൽപ്പണം കണ്ടെത്തിയത്. ആദ്യ പരിശോധനയിൽ ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല, തുടർന്ന് പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ രഹസ്യ അറ കണ്ടെത്തുകയായിരുന്നു. ഗിയർ ബോക്സിൻറെ ഭാഗത്ത് പ്രത്യേക അറ ഉണ്ടാക്കി 1000, 500 തുടങ്ങിയ നോട്ടുകൾ ഉൾപ്പെടുന്ന 80 ലക്ഷം രൂപ കടത്താൻ ആണ് ശ്രമിച്ചത്. പോലീസിൻറെ കണ്ണുവെട്ടിക്കാൻ അതിവിദഗ്ധമായാണ് സംഘം കാറിൽ അറകൾ ഉണ്ടാക്കി കുഴൽപ്പണം കടത്താൻ ശ്രമിച്ചത്. ഇതിനു പ്രത്യേക ലോക് സംവിധാനവും ഉണ്ടായിരുന്നു. ഇതാണ് ആദ്യ പരിശോധനയിൽ പോലീസിനെ വെട്ടിലാക്കിയത്.malappuramTimesXP MalayalamUpdated: 14 Apr 2023, 1:44 pm