ബിജെപി നേതാവിൻ്റെ വീടിന് മുന്നിൽ സമരം | bjp
1003 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂബിജെപി നേതാവിൻ്റെ വീടിന് മുമ്പിൽ ബിജെപി നേതാവിൻ്റെ പട്ടിണി സമരം. കടം വാങ്ങിയ പണം തിരിച്ചു നൽകിയില്ല എന്ന കാരണത്താലാണ് വിഷുദിനത്തിൽ ബിജെപി നേതാവിൻ്റെ വീടിന് മുമ്പിൽ മറ്റൊരു ബിജെപി നേതാവിന്റെ സമരം. ബിജെപി സംസ്ഥാന കൗൺസിൽ അംഗം മൈത്ര സ്വദേശി സോമസുന്ദരൻ ആണ് ബിജെപി മലപ്പുറം ജില്ലാ കമ്മറ്റി ഭാരവാഹി തൃക്കളയൂർ സ്വദേശി ജയകൃഷ്ണൻ എന്ന സോമന്റെ വീടിനു മുൻപിൽ ഉപവാസം നടത്തിയത്. പത്തു വർഷം മുമ്പാണ് ജയകൃഷ്ണൻ പരാതിക്കാരനിൽ നിന്ന് മൂന്ന് ലക്ഷം രൂപ വാങ്ങിയത്. തുടർന്ന് നിരവധി തവണ ബന്ധപ്പെട്ടതിനെ തുടർന്ന് 2018ൽ മകളുടെ വിവാഹ സമയത്ത് ഒരു ലക്ഷം രൂപ തിരിച്ചുനൽക്കി.ബാക്കി പണത്തിനുവേണ്ടി നിരവധി തവണ അദ്ദേഹത്തെ സമീപിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് ബിജെപി നേതാക്കളെ ഉൾപ്പെടെ ബന്ധപ്പെടുത്തി ചർച്ചകൾ നടത്തിയെങ്കിലും അതിലും ഫലമുണ്ടായില്ല. തുടർന്നാണ് ഇപ്പോൾ ഈ വിഷുദിനത്തിൽ ജയകൃഷ്ണന്റെ വീടിന് മുന്നിൽ ഉപവാസമാവുമായി സോമസുന്ദരൻ രംഗത്ത് എത്തിയത്. സമരത്തിനിടെ അനുനയ ചർച്ച നടത്തിയെങ്കിലും നാട്ടിലെ ചില സംഘപരിവാർ പ്രവർത്തകർ തന്നെ അത് പൊളിക്കുകയായിരുന്നു എന്നും പരാതിക്കാരൻ പറഞ്ഞു.