ബംഗാളിലേക്ക് മടങ്ങി ഉറ്റ സുഹൃത്ത്; പൊട്ടിക്കരഞ്ഞ് അഭിനന്ദ്
1009 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂബംഗാളി സുഹൃത്ത് നാട്ടിലേക്കുപോകുന്നതിന്റെ സങ്കടം അഭിനന്ദിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കഴിഞ്ഞ ദിവസം മലപ്പുറം പടിഞ്ഞാറ്റുമുറി ഒയുപി സ്കൂളിലാണ് കണ്ടുനിന്നവരുടെയും കണ്ണ് നിറഞ്ഞ സംഭവം അരങ്ങേറിയത്. പതിവ് പോലെ അഭിനന്ദ് രാവിലെ സ്കൂളിൽ എത്തി. ഇവിടെ നിന്നാണ് തന്റെ ഉറ്റ സുഹൃത്ത് തിരിച്ച് നാട്ടിലേക്ക് മടങ്ങുകയാണ് എന്ന് അഭിനന്ദ് അറിയുന്നത്. പിന്നെ കരച്ചിലടക്കാൻ കഴിയാത്ത അഭിനന്ദിനെയാണ് അധ്യാപകരും മറ്റുകുട്ടികളും കണ്ടത്. ക്ലാസ് അധ്യാപകനായ അബ്ദുൽ റസാഖും മറ്റൊരു അധ്യാപകനായ അൻവർ ഹുസൈനും മറ്റുള്ളവരും അഭിനന്ദിനെ സ്റ്റാഫ്റൂമിൽ വിളിച്ചിരുത്തി ആശ്വസിപ്പിച്ചു കാരണം അന്വേഷിച്ചു. അപ്പോൾ ഇടറിയ വാക്കുകളോടെ അവൻ പറഞ്ഞു തുടങ്ങി. തന്റെ പ്രിയ കൂട്ടുകാരൻ ബംഗാൾക്കാരൻ ഉമർ ഫാറൂഖ് ഇന്ന് നാട്ടിലേക്ക് മടങ്ങിപ്പോകുകയാണ്. അവിടുത്തെ സ്കൂളിൽ ചേരുകയും ഇനി കേരളത്തിലേക്ക് തിരിച്ചു വരില്ലെന്നും പറയുന്നു. ഈ സങ്കടംകൊണ്ടാണ് താൻ കരയുന്നതെന്നും അഭിനന്ദ് പറഞ്ഞു. സ്കൂളിൽ വന്നപ്പോഴാണ് മറ്റൊരു സുഹൃത്ത് ഉമർ ഫാറൂഖ് നാട്ടിലേക്ക് പോകുന്ന കാര്യം അഭിനന്ദിനോട് പറഞ്ഞത്. അപ്പോഴാണ് സ്കൂളിൽ വെച്ച് കരഞ്ഞത്. നേരത്തെ അറിഞ്ഞിരുന്നെങ്കിൽ സ്കൂളിൽ വരാതെ അവനെ കാണാൻ പോകുമായിരുന്നു.