കാലിക്കറ്റ് സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ആക്രമണം
കാലിക്കറ്റ് സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ബുധനാഴ്ച രാത്രി ഏഴരയോടെ ആക്രമണം. ആക്രമണത്തിൽ 15 പേര്‍ക്ക് പരിക്കേറ്റു. ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റുഡന്‍സ് യൂണിയന് ചെയര്മാന് എം.ബി സ്നേഹില്‍ ഉള്‍പ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ എം.ബി സ്നേഹിലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. അക്രമികള്‍ സ്ഫോടക വസ്തു എറിഞ്ഞതിനുശേഷം ഹോക്കി സ്റ്റിക്കുകളും മാരകായുധങ്ങളുമായി ഹോസ്റ്റലിലേക്ക് ഇരച്ചുകയറുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. വിദ്യാര്‍ത്ഥികളെ ആക്രമിച്ചത് കൂടാതെ ഹോസ്റ്റലിലെ ഉപകരണങ്ങള്‍ നശിപ്പിക്കുകയും ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തിട്ടുണ്ട്. കായിക മത്സര ദിവസം വിദ്യാര്‍ഥിനികളോട് കായികവിഭാഗത്തിലെ ചിലര്‍ മോശമായി പെരുമാറിയതിനെ തുടർന്ന് സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് അക്രമണം എന്നാണ് സംശയം.malappuramTimesXP MalayalamUpdated: 30 Mar 2023, 8:55 pm