Areekode Thomas Death: മരണത്തിൽ ദുരൂഹതയെന്ന് സംശയം; തോമസിന്റെ മൃതദേഹം കല്ലറയിൽ നിന്നും പുറത്തെടുത്തു
1026 views
malappuram വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമലപ്പുറം പനമ്പിലാവിൽ മരിച്ച തോമസിന്റെ മൃതദേഹം കല്ലറയിൽ നിന്നും പുറത്തെടുത്തു. മരണത്തിലെ ദുരൂഹത നീക്കാൻ ആണ് മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഏറനാട് തഹസിൽദാരുടെ സാന്നിധ്യത്തിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് പനമ്പിലാവ് സെന്റ് മേരീസ് ചർച് സെമിത്തേരിയിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. തുടർനടപടികൾ പൂർത്തിയാക്കി ഇന്ന് തന്നെ പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കാനുള്ള നടപടികളാണ് നടന്നുവരുന്നത്.