താനൂര്‍ പൂരപ്പുഴയില്‍ മറ്റൊരു ബോട്ടുകൂടി മുങ്ങി |Tanur
1006 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകഴിഞ്ഞ ദിവസം ബോട്ടുമുങ്ങി വന്‍ ദുരന്തമുണ്ടായ താനൂര്‍ പൂരപ്പുഴയില്‍ മറ്റൊരു ബോട്ടുകൂടി മുങ്ങി അപകടം. മുങ്ങിയത് ചാരാത്ത് നിസാറിന്റെ ഉടമസ്ഥതയിലുള്ള വിനോദസഞ്ചാര ബോട്ടാണ്. സംഭവം നടന്നത് കഴിഞ്ഞ ദിവസം അപകടം നടന്ന സ്ഥലത്തു നിന്നും 350 മീറ്റര്‍ മാറിയാണ്. ഉച്ചയ്ക്ക് രണ്ടിനു ശേഷമാണ് സംഭവം. ഒരു മാസം മുമ്പ് മുതലാണ് സര്‍വീസ് ആരംഭിച്ചതെന്നാണ് നിസാര്‍ പറഞ്ഞത്. ബോട്ട് മുങ്ങി എഞ്ചിന്, ഫര്‍ണിച്ചര്‍ എന്നിവ നശിച്ചനിലയിലാണ്. അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തിരുന്നതിന് ശേഷം പ്രദേശത്ത് നങ്കൂരമിട്ട ബോട്ടാണ് മുങ്ങിയത്. പോലീസ് സംഭവസ്ഥലം സന്ദര്‍ശിച്ചു. അതേ സമയം താനൂര്‍ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിനോദസഞ്ചാരം നടത്തുന്ന ബോട്ടുകളുടെ സര്‍വീസ് നിർത്തിവച്ചു.