പൂക്കോട്ടുമണ്ണ സ്വദേശി അബ്ദുൽ കരീമാണ് അറസ്റ്റിലായത്
1008 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂനായയെ ബൈക്കിനു പിന്നിൽ കിലോമീറ്ററോളം കെട്ടിവലിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പൂക്കോട്ടുമണ്ണ സ്വദേശി അബ്ദുൽ കരീമാണ് അറസ്റ്റിലായത്. എടക്കര പോലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രിയിൽ മലപ്പുറം ചുങ്കത്തറ പുലിമുണ്ടയിലാണ് സംഭവം. പ്രതി ബൈക്കിനു പിന്നിൽ നായയെ കെട്ടിവലിച്ചു കിലോമീറ്ററുകളോളം സഞ്ചരിക്കുകയായിരുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ അതുവഴി പോയ യുവാവ് ഫോണിൽ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവെക്കുകയായിരുന്നു. പുലിമുണ്ട സ്വദേശി അനൂപാണ് നായയെ കെട്ടിവലിക്കുന്ന ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ നടപടി ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇതേതുടർന്നാണ് അബ്ദുൽ കരീമിനെതിരെ പോലീസ് അറസ്റ്റു രേഖപ്പെടുത്തിയത്.