കല്ല് ദേഹത്ത് വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം
1020 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകല്ല് ദേഹത്ത് വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് ഏഴ് വയസുകാരന്റെ ദേഹത്തേക്ക് കല്ല് വീഴുന്നത്. കരേക്കാട് കരുവഞ്ചേരി കപ്പൂരത്ത് വീട്ടിൽ ഏഴ് വയസുകാരനായ മുഹമ്മദ് ഹംദാനാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. കൂട്ടുകാരുമായി കളിക്കുന്നതിനിടെ മുഹമ്മദ് ഹംദാന്റെ ദേഹത്തേക്ക് മഴയിൽ കുതിർന്നു നിന്ന കല്ലുവീഴുകയായിരുന്നു. ഉടൻ തന്നെ കല്ലിനടിയിൽ നിന്നും കുട്ടിയെ പുറത്തെത്തിക്കുകയും ശേഷം വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊളമംഗലം എംഇടി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് മരണപ്പെട്ട ഹംദാൻ. ഹംസ-സഹീറ ദമ്പതികളുടെ മകൻ ആണ് ഹംദാൻ. കാടാമ്പുഴ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനിൽകും.