lorry overturned at Vattapara: സ്ഥിരം അപകടമേഖലയായ വട്ടപ്പാറയിൽ ലോറി മറിഞ്ഞു
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
മലപ്പുറം ജില്ലയിലെ സ്ഥിരം അപകട മേഖലയായ വട്ടപ്പാറയിൽ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. കർണ്ണാടക സ്വദേശി ഗോപാൽ ജാദവ് (41) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 5 മണിയോടെയാണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്തുനിന്നും തൃശ്ശൂർ ഭാഗത്തേക്ക് സവാള കയറ്റി പോകുകയായിരുന്ന ലോറിയാണ് വളവിൽ വെച്ച് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. തുടർന്ന് ശബ്ദം കേട്ട് പ്രദേശവാസികളെല്ലാം ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നുന്നു. അപ്പോഴേക്കും തിരൂർ അഗ്നിരക്ഷാസേനയും ഹൈവേ പോലീസും സംഭവ സ്ഥലത്ത് എത്തിയിരുന്നുന്നു. എന്നാൽ ലോറി ഡ്രൈവർ ക്യാമ്പിനകത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷസേനയുടെ നീണ്ട പരിശ്രമത്തിലൂടെയാണ് ഡ്രൈവറെ ക്യാബിൻ അകത്ത് നിന്ന് പുറത്ത് എത്തിക്കാൻ സാധിച്ചത്.