ഹോട്ടലിൽ തീപിടിത്തം ഒഴിവായത് വൻ അപകടം
1005 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂചെമ്മാടിൽ ഹോട്ടലിൽ തീപിടുത്തം. ഒഴിവായത് വൻ അപകടം. കരിപറമ്പിൽ പ്രവർത്തിച്ചിരുന്ന ചന്ദ്രാസ് ഹോട്ടലിലാണ് ഇന്ന് ഉച്ചക്ക് തീപിടുത്തം ഉണ്ടായത്. തുടർന്ന് ഉടൻ തന്നെ ഹോട്ടൽ ജീവനക്കാരും നാട്ടുകാരും ചേർന്ന് തീ അണക്കാനുള്ള ശ്രമം നടത്തിയെങ്കിലും തീ വലിയ രീതിയിൽ പടർന്ന് പിടിച്ചു. ഇതോടെ ഉടൻ തന്നെ താനൂർ അഗ്നിരക്ഷാ ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് എത്തിയപ്പോഴേക്ക് ഹോട്ടൽ വലിയ രീതിയിൽ അഗ്നിക്ക് ഇരയായിരുന്നു. തുടർന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നീണ്ട പരിശ്രമത്തിനൊടുവിൽ ആണ് തീ പൂർണ്ണമായി നിയന്ത്രണവിധേയമാക്കിയത്. ഇതിനിടയിൽ ഹോട്ടലിലെ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് പ്രദേശത്ത് ഭീതി പരത്തുകയും ചെയ്തു. ഈ സമയം പരമാവധി എല്ലാവരെയും ഹോട്ടലിന്റെ സമീപത്ത് നിന്ന് മാറ്റി നിർത്തിയിരുന്നു.