പരിശോധനയിൽ നിന്നും രക്ഷപെടാൻ മതിൽ ചാട്ടം | MVD Kerala
1009 views
കോഴിക്കോട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവാഹനപരിശോധനയിൽ പിടിക്കപ്പെടാതിരിക്കാൻ എം വി ഐ യെ വെട്ടിച്ച് വാഹനമോടിച്ചത് റസ്റ്റ് ഹൗസിലേക്ക്. അമളി മനസിലായതോടെ ബൈക്ക് ഒളിപ്പിച്ച് വെച്ച് ഉടമ മതിൽ ചാടി രക്ഷപെട്ടു. പിന്നാലെയെത്തിയ എം വി ഐ വാഹനം കണ്ടെത്തി ഫൈൻ ചുമത്തി. ശനിയാഴ്ച്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. നാദാപുരം - തലശ്ശേരി സംസ്ഥാന പാതയിൽ പോലീസ് സ്റ്റേഷന് സമീപമാണ് നാടകീയ സംഭവം അരങ്ങേറിയത്. നാദാപുരം പോലീസ് സ്റ്റേഷൻ സമീപം വാഹന പരിശോധന നടത്തുന്നതിനിടയിലാണ് തലശ്ശേരി ഭാഗത്ത് നിന്നും വന്ന സ്കൂട്ടർ യാത്രികൻ കൈ കാണിച്ചിട്ടും നിർത്താതെ പോയത്. റോഡ് ആണെന് കരുതി ഇയാൾ റസ്റ്റ് ഹൗസിലേക്ക് വാഹനം ഓടിച്ച് കയറ്റുകയായിരുന്നു.