വെട്ടിപൊളിച്ച റോഡുകൾ വിനയാകുന്നു
1009 views
കോഴിക്കോട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂജലജീവന് പദ്ധതി വഴി കുടിവെള്ളമെത്തിക്കാൻ റോഡ് വെട്ടിപ്പൊളിച്ചു, എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും പൂർവസ്ഥിതിയിൽ ആക്കിയില്ല. ഇതോടെ കച്ചവടത്തെ ആശ്രയിച്ച് ജീവിക്കുന്ന ഒരുപിടി മനുഷ്യർ ദുരിതത്തിലായി. ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ് വ്യാപാരികൾ. നാദാപുരം കല്ലാച്ചിയിലാണ് സംഭവം. ജലജീവൻ പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കുന്നതിനാണ് നാദാപുരം പഞ്ചായത്തിലെ കസ്തൂരിക്കുളം മുതൽ കല്ലാച്ചി മാർക്കറ്റ് റോഡ് വരെയുള്ള സംസ്ഥാനപാതയുടെ ഭാഗമായ റോഡ് പൊളിച്ചത്. മാസങ്ങൾ പിന്നിട്ടിട്ടും റോഡ് പൂർവസ്ഥിതിയിൽ ആക്കാത്തതിനാൽ വാഹങ്ങൾ പോകുമ്പോൾ കടുത്ത പൊടിയാണ് ഉണ്ടാകുന്നത്. വസ്ത്രങ്ങൾ, ചെരുപ്പ്, പഴങ്ങളും പച്ചക്കറികളും തുടങ്ങി ഒരു സാധനവും കച്ചവടം ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് കാര്യങ്ങൾ. മഴ പെയ്തതോടെ ചാലികെട്ടാകുന്ന പ്രശ്നം വേറെ. പൂർവ്വസ്ഥിതിയിലാക്കാൻ മെറ്റീരിയലുകൾ കിട്ടാനില്ല എന്നാണ് കോൺട്രാക്ടറുടെ പക്ഷം. പൈപ്പ് സ്ഥാപിച്ച് കഴിഞ്ഞാൽ ഉടനെ ശെരിയാക്കാം എന്നാണ് വാക്ക് നൽകിയതെന്ന് വ്യാപാരികൾ പറയുന്നു. ഇത് ചൂണ്ടിക്കാട്ടി അധികൃതരോട് പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും ഇവർ വ്യക്തമാക്കി.