വിമാനങ്ങളും ഡ്രോണുകളും ബോട്ടുകളും നിറഞ്ഞ വീട് | Ahammed | Nadapuram |
1014 views
കോഴിക്കോട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂനാദാപുരം സ്വദേശി അഹമ്മദിന്റെ വീട്ടുമുറ്റം നിറയെ കുഞ്ഞൻ വിമാനങ്ങളും ഡ്രോണുകളും ബോട്ടുകളും ആണ്. ചെറുപ്പം മുതൽ തന്നെ വിമാനം ഉണ്ടാക്കാനും വിമാനത്തിൽ കയറാനും അഹമ്മദിന് ഏറെ ഇഷ്ടമായിരുന്നു. ഡ്രൈവർ ജോലിക്കായി വിദേശത്തേക്ക് പോയ അഹമ്മദ് ഫാൽക്കൺ പക്ഷികളുടെ ട്രെയിനർ കൂടിയായി മാറിയതോടെയാണ് ജീവിതത്തിൽ വലിയ വഴിത്തിരിവ് സംഭവിക്കുന്നത്. 2 ലക്ഷത്തോളം വരെ രൂപ ചിലവ് വരുന്ന വിമാനങ്ങൾ അഹമ്മദ് ഇതിനോടകം തന്നെ നിർമ്മിച്ചിട്ടുണ്ട്. 54 വയസ്സാണ് അഹമ്മദിന്. ഈ വിമാനങ്ങൾ പറത്താനുള്ള അനുമതി നാട്ടിൽ ലഭിക്കാത്തതുകൊണ്ട് ബാംഗ്ലൂർ, കോയമ്പത്തൂർ, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ പോയാണ് വിമാനങ്ങൾ പറത്തുന്നത്. ശബ്ദവും സ്പീഡും കൂടുതലുള്ള വിമാനങ്ങളാണ് അഹമ്മദ് നിർമ്മിക്കുന്നത്. അതുകൊണ്ടാണ് നാട്ടിൽ ഈ വിമാനങ്ങൾ പറത്താൻ സാധിക്കാത്തത്. ബോട്ടും സ്വന്തമായി അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. പ്രളയ സമയത്ത് 25 ഓളം കുടുംബങ്ങളെ ഈ ബോട്ടിൽ രക്ഷപ്പെടുത്തുകയും ചെയ്തു. ആകാശത്തും കരയിലും വെള്ളത്തിലും ഒരേപോലെ സഞ്ചരിക്കുന്ന ഉപകരണങ്ങളാണ് അഹമ്മദ് നിർമ്മിക്കാൻ ആഗ്രഹിക്കുന്നത്. അണ്ടർ വാട്ടർ ഡ്രോണും നിർമ്മിക്കാൻ അഹമ്മദ് ഒരുങ്ങുകയാണ്.