7 വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം | 7 years boy | kozhikode news
1010 views
കോഴിക്കോട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഏഴ് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. നാദാപുരം ശാദുലി റോഡ് അഹമ്മദ് മുക്കിൽ ബുധനാഴ്ച്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം.പുതുക്കുടി രഹനാസ് - ഷാഹിന ദമ്പതികളുടെ മകൻ ഏഴു വയസുകാരനെയാണ് തട്ടികൊണ്ടുപോകാൻ ശ്രമം നടന്നത്. സംഭവത്തിൽ വെസ്റ്റ് ബംഗാൾ സ്വദേശി മുത്സാഖ്ഷെയ്ഖ് (19) ആണ് പിടിയിലായത്. വീട്ടിന് സമീപത്തെ ഇടവഴിയിൽവെച്ച് ബംഗാൾ സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളി ഏഴ് വയസ് കാരനെ ബലമായി പിടികൂടി മുഖം പൊത്തി പിടിക്കുകയായിരുന്നു.ഇതിനിടെ കുട്ടി കുതറി മാറി ഓടുകയായിരുന്നു. സംഭവം തൊട്ട് പിന്നിലായി നടന്ന് വരികയായിരുന്ന ഏഴ് വയസ്കാരന്റെ സഹോദരന്റ ശ്രദ്ധയിൽ പെടുകയും നാട്ടുകാരോട് വിവരം പറയുകയും ആയിരുന്നു. ഓടി രക്ഷപെടാൻ ശ്രമിച്ച മുത്സാക്കിൻ ഷെയ്ഖിനെ നാട്ടുകാർ പിടികൂടുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.