Nipah Virus: നിപ ബാധ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 61 പേർക്ക് കൂടി നെഗറ്റീവ്
കോഴിക്കോട് ജില്ലയിൽ സ്ഥിരീകരിച്ച നിപയുമായി ബന്ധപ്പെട്ട് ഹൈ റിസ്ക് കോൺടാക്ടിൽ ഉൾപ്പെട്ട 61 പേരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു . അവസാനമായി നിപ സ്ഥിരീകരിച്ച വ്യക്തിയെ പരിചരിച്ച ആരോഗ്യ പ്രവർത്തക ഉൾപ്പെടെയുള്ളവർക്കും നെഗറ്റീവാണ് കഴിഞ്ഞ 11-ാം തീയതി മരിച്ച ഹാരിസുമായി ഇടപഴകിയ ആളുടെ പരിശോധന ഫലവും നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയിൽ 22 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത് . ഐസിയുവിൽ പ്രവേശിപ്പിച്ച ആളുമായി ബന്ധമുള്ള 13 പേർ ആശുപത്രിയിൽ എത്തിയിരുന്നു ഇവരുടെ സ്രവ പരിശോധന നടത്തിവരികയാന്നെന്നും .കേന്ദ്രസംഘവുമായി ഇന്നും വിശദമായ ചർച്ച നടത്തിയിരുന്നെന്നും. മലപ്പുറം ജില്ലയിൽ 22 പേരാണ് നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. ഐസിയുവിൽ പ്രവേശിപ്പിച്ച ആളുമായി ബന്ധമുള്ള കൂടുതൽ പേർ ആശുപത്രിയിൽ എത്തിയിരുന്നു. 13 പേർ ഇന്നലെ എത്തിയിട്ടുണ്ട്. ഇവരുടെ സ്രവ പരിശോധനയും നടത്തുകയാണ്. കേന്ദ്രസംഘവുമായി ഇന്നും വിശദമായ ചർച്ച നടത്തിയിരുന്നു. നിപ പ്രതിരോധനത്തിനായുള്ള കേരളത്തിന്റെ ശ്രമങ്ങളെ പ്രകീർത്തിച്ചു. കേന്രത്തിൽ നിന്നും കോഴിക്കോട് എത്തിയ ഒരു സംഘം ഇന്ന് മടങ്ങിയേക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Curated by Achu Sp|TimesXP Malayalam|18 Sept 2023