ടാങ്കും ,പൈപ്പുകളും നോക്ക് കുത്തി; ജലക്ഷാമം രൂക്ഷം |water scarcity
വളയം പഞ്ചായത്തിലെ ഏഴാം വാർഡ് താനിയുള്ള പറമ്പ് മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷം നിരവധി കുടുംബങ്ങൾ ദുരിതത്തിൽ. പഞ്ചായത്തിലെ ഉയർന്ന പ്രദേശമായ താനിയുള്ള പറമ്പ് മേഖലയിൽ ജലജീവൻ പദ്ധതിയിൽ നിന്ന് വെള്ളം ലഭിക്കാതായതോടെയാണ് പ്രദേശവാസികൾ ദുരിതത്തിലായത്. ഈ കുടുംബങ്ങൾ ശുദ്ധജലത്തിന് വേണ്ടി ആശ്രയിക്കുന്നതാവട്ടെ അര കിലോ മീറ്ററിറേ ദൂരമുള്ള സ്വകാര്യ വ്യക്തിയുടെ കിണറിനെയാണ്. മുൻപ് പഞ്ചായത്തും സന്നദ്ധ സംഘടനകളും വാഹനങ്ങളിൽ വെള്ളം എത്തിക്കാറുണ്ടായിരുന്നെങ്കിലും ജല ജീവൻ പദ്ധതി വന്നതോടെ അതും മുടങ്ങി. ജലജീവൻ പദ്ധതിയുടെ ഭാഗമായി ഈ പ്രദേശത്തെ വീടുകളിലേക്ക് പൈപ്പ് ലൈൻ വലിച്ച് മീറ്ററുകൾ ഘടിപ്പിച്ചതോടെ നാട്ടുകാർ ആശ്വാസത്തിലായിരുന്നു. വെള്ളം ശേഖരിക്കാനായി ഇല്ലാത്ത പണം ചെലവഴിച്ച് വലിയ ടാങ്കുകളും വാങ്ങിച്ചു. പ്രദേശത്തെ മിക്ക വീടുകളിലെയും പൈപ്പുകളിൽ വെള്ളം എത്തിയെങ്കിലും താനിയുള്ള പറമ്പിലെ കുടുംബങ്ങൾക്ക് മാത്രം വെള്ളം ലഭിക്കുന്നില്ല. ഇതോടെ ഭിന്ന ശേഷിക്കാരും, ഗർഭിണികളടക്കമുള്ളവർക്ക് കുടിക്കാനും, കുളിക്കാനും വെള്ളം തല ചുമടായി എത്തിക്കേണ്ട അവസ്ഥയിലാണ്. വാർഡ് മെമ്പറും, പ്രദേശവാസികളും ജലജീവൻ അധികൃതരോട് നിരവധി തവണ ഈ കാര്യത്തിൽ പരാതിപ്പെട്ടെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല.kozhikodeTimesXP MalayalamUpdated: 4 May 2023, 10:56 pm