ബസിൽ മാല മോഷണം; തമിഴ്നാട്ടുകാരി പിടിയിൽ
കോഴിക്കോട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ബസിലെ മാല മോഷണത്തിൽ തമിഴ്നാട് സ്വദേശിനി അറസ്റ്റില്‍. വടകരയിൽ ബസ് യാത്രക്കിടെയാണ് വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്നത്. ഡിണ്ടിക്കല്‍ പാറപ്പെട്ടി കാവ്യയാണ് പിടിയിലായത്. വടകര-ആയഞ്ചേരി റൂട്ടിലോടുന്ന ശ്രേയസ് ബസിലാണ് സംഭവം. വളള്യാട് വണ്ണാത്തി പറമ്പത്ത് സുധയുടെ ഒന്നേ മുക്കാല്‍ പവന്റെ മാലയാണ് കവര്‍ന്നത്. ആഭരണം നഷ്ടമായതറിഞ്ഞ് സുധ ബഹളം വെച്ചതോടെ ബസ് പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. പോലീസ് പരിശോധിച്ചപ്പോള്‍ കാവ്യയുടെ ബാഗില്‍ നിന്നു സ്വര്‍ണമാല കണ്ടെടുത്തു. എന്നാൽ കസ്റ്റഡിയിലായ യുവതി സ്റ്റേഷനിൽ ബഹളം വെച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.