Suchitwa Theeram Kozhikode: തീരങ്ങൾ ഇനി തിളങ്ങും, 'ശുചിത്വ തീരം' ക്യാംപെയ്നുമായി കോഴിക്കോട് ജില്ലാ ഭരണകൂടം
കോഴിക്കോട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
'ശുചിത്വ തീരം' കാമ്പയിനുമായി കോഴിക്കോട് ജില്ലാ ഭരണകൂടം. കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കാ ശുചിത്വ തീരം കാംപെയ്നുമായി ജില്ല ഭരണകൂടം രംഗത്ത് എത്തിയിരിക്കുന്നത്. 12 തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ തീരങ്ങളാണ് ക്യാംപെയ്നിൻ്റെ ഭാഗമായുള്ളത്. ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്തുവാനായി ജില്ലാ കലക്ടറുടെയും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടേയും നേതൃത്വത്തിൽ കടൽത്തീരങ്ങൾ സന്ദർശിച്ചു.