കായികാധ്യാപകന്റെ സ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും
കായികാധ്യാപകന്റെ സ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും. വടകര ബി ഇ എം ഹയർ സെക്കണ്ടറി സ്കൂളിലെ കായികാധ്യാപകനായ ലിനോൾഡ് ഡാനിയലിന്റെ സ്ഥലം മാറ്റത്തിൽ ആണ് പ്രതിഷേധം. സ്കൂളിന് മുൻപിൽ ആണ് പ്രതിഷേധ ധർണ നടത്തിയത്. അധ്യാപകൻ്റെ ജനകീയ ഇടപെടൽ ഏറെ ശ്രദ്ധേയമാണ്. ലിനോൾഡ് മാസ്റ്ററെ മറ്റൊര് അധ്യാപകന് പ്രമോഷൻ ട്രാൻസ്ഫറിൻ്റെ ആവശ്യം പറഞ്ഞാണ് അധ്യയന വർഷത്തിൻ്റെ ഇടയ്ക്കു വെച്ച് ഒക്ടോബർ മാസം വയനാട്ടിലേക്ക് താൽക്കാലികമായി സ്ഥലം മാറ്റിയത്. സ്കൂളിൽ ഈ അധ്യാപകൻ്റെ നേതൃത്വത്തിൽ സ്പോർട്സ് അക്കാദമി അടക്കം ആരംഭിച്ച് മുന്നോട്ട് പോകവെയാണ് ഇത്തരമൊരു നീക്കം. എന്നാൽ സ്കൂൾ അധികൃതർ ഏപ്രിൽ മാസത്തോടെ ഈ അധ്യാപകനെ തിരികെയെത്തിക്കും എന്ന് രക്ഷിതാക്കൾക്ക് ഉറപ്പു നൽകിയിരുന്നു. എന്നാൽ ആ ഉറപ്പ് ലംഘിക്കപ്പെടുന്ന അവസ്ഥ വന്നതിനാലാണ് വിദ്യാർഥികളും രക്ഷിതാക്കളും സമരവുമായി മുന്നോട്ട് വന്നത്. സമരം പരിസ്ഥിതി പ്രവർത്തകൻ മോഹനൻ മണലിൽ ഉദ്ഘാടനം ചെയ്തു. ഉത്തമൻ മാസ്റ്റർ ,ഹീര വടകര എന്നിവർ സംസാരിച്ചു.kozhikodeTimesXP MalayalamUpdated: 12 May 2023, 8:57 pm