Strangers attack: ഓട്ടോ ഡ്രൈവർക്കുനേരെ നമ്പർ പ്ലേറ്റ് മറിച്ച് ബുള്ളറ്റിലെത്തിയ അജ്ഞാതന്റെ ആക്രമണം
കോഴിക്കോട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി നഗരത്തിൽ അജ്ഞാതന്റെ ആക്രമണം നഗരത്തിൽ ഓട്ടോ ഡ്രൈവർക്ക് നേരെ അജ്ഞാതന്റെ ആക്രമണം. കുറ്റ്യാടി അടുക്കത്ത് കാഞ്ഞിരക്കുന്നുമ്മൽ ജലീൽ ന് നേരെയാണ് അക്രമണമുണ്ടായത്. വെള്ളിയാഴ്ച്ച പുലർച്ചെ 2 മണിയോടെയാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. നമ്പർ പ്ലേറ്റ് മറച്ച് ബുള്ളറ്റിൽ എത്തിയ ആൾ ചുറ്റികയും കത്തിയുമായി ഉപയോഗിച്ച് അക്രമം നടത്തുകയായിരുന്നു. ആക്രമണത്തിൽ ജലീലിന് ചെറിയ പരിക്കുകളുണ്ട്. സംഭവ സമയം അക്രമിയിൽ നിന്ന് രക്ഷപ്പെടാൻ അലറി വിളിച്ചെങ്കിലും ഇതു വഴി പോയ വാഹനത്തിലുള്ളവർ ആരും രക്ഷക്കെത്തിയില്ല. രാത്രി കാലത്ത് കുറ്റ്യാടി നഗരത്തിൽ സർവ്വീസ് നടത്തുന്ന ആളാണ് ജലീൽ. സംഭവത്തിൽ കുറ്റ്യാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവ സമയം നിപ സാഹചര്യത്തെ തുടർന്ന് നഗരത്തിൽ മറ്റ് ആളുകൾ ഉണ്ടായിരുന്നില്ല.