ഷാറുഖ് സെയ്ഫിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ അഡ്മിറ്റ് ചെയ്തു |Shahrukh Saifi
ട്രെയിൻ തീവെപ്പ് സംഭവത്തില്‍ പിടിയിലായ പ്രതി ഡെല്‍ഹി സ്വദേശി ഷാറുഖ് സെയ്ഫിക്കു മഞ്ഞപ്പിത്തം. രക്തപരിശോധനയിലാണ് ഇയാൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ഇയാളെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോലീസ് വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തു. വൈദ്യപരിശോധനയ്ക്ക് പുറമേ ഫോറന്‍സിക് വിഭാഗത്തിന്റെ പരിശോധനകളും ഉണ്ടായിരുന്നു. ഇയാള്‍ക്കു സാരമായി പൊള്ളലേറ്റിട്ടില്ല. എല്ലുകള്‍ക്കു പൊട്ടലുകളോ മറ്റോ ഇല്ലെന്ന് എക്സ്റേ പരിശോധനയില്‍ വ്യക്തമായി. അന്വേഷണസംഘം ഉദ്ദേശിച്ചിരുന്നത് പ്രതിയെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കാനായിരുന്നു. എന്നാൽ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യനിലകൂടി കണക്കിലെടുത്താകും ഇതുസംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കുക.kozhikodeTimesXP MalayalamUpdated: 6 Apr 2023, 9:30 pm