ഷാറൂഖ് സെയ്ഫിയെ 11 ദിവസത്തെ കസ്റ്റഡിയില്‍ വിട്ട് കോടതി
1004 views
കോഴിക്കോട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഷാറൂഖ് സെയ്ഫിയെ 11 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിൽ യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു തീയിട്ട സംഭവത്തിൽ പിടിയിലായ പ്രതിയാണ് ഷാറൂഖ് സെയ്ഫി. ഇയാളെ കഴിഞ്ഞദിവസം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കരളിനു പ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. തുടർന്ന് ഇയാളെ ഇന്ന് വൈകുന്നേരത്തോടെയാണ് കോടതിയിൽ ഹാജരാക്കിയത്. രാവിലെ മജിസ്ട്രേറ്റ് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. റിമാൻഡ് കാലാവധി ഈ മാസം 20 വരെയായിരുന്നു. ഇതിനുപിന്നാലെ ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഷാരൂഖിനെ 11 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.