വഴിത്തര്‍ക്കത്തെ തുടർന്ന് കൂട്ടത്തല്ല്; വീഡിയോ വൈറൽ
1039 views
കോഴിക്കോട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവഴിത്തര്ക്കത്തെ തുടർന്ന് ഉണ്ടായ കൂട്ടത്തല്ലിന്റെ വീഡിയോ വൈറൽ. കോഴിക്കോട് പയ്യോളിക്കടുത്ത് തിക്കോടിയില്‍ ആണ് സംഭവം. അയല്‍വാസികൾ തമ്മിലുണ്ടായ അടിപിടിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. അടിപിടിയിൽ സ്ത്രീകളും പുരുഷന്മാരുമെല്ലാം പങ്കാളികളായിട്ടുണ്ട്. സംഭവത്തിൽ മതില്‍കെട്ടാനെത്തിയ ജോലിക്കാര്‍ക്കും അടിയേറ്റതായാണ് വിവരം. തര്‍ക്കമുണ്ടായത് പുറക്കാട് റോഡില്‍ നിന്നും പുതുക്കുടി റോഡിലേക്ക് പോകുന്നഭാഗത്ത് റോഡ് വെട്ടുന്നതിന്റെ ഭാഗമായി സ്ഥലത്തിന്റെ അതിര്‍ത്തി നിര്‍ണയിച്ചതുമായി ബന്ധപ്പെട്ടാണ്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ കേസ് നിലനിന്നിരുന്നിരുന്നു. റോഡ് നിര്‍മിക്കണമെന്ന ആവശ്യം പ്രദേശവാസികള്‍ ദീര്‍ഘനാളായി ഉന്നയിക്കുന്നതാണ്. റോഡ് നിര്‍മിക്കാനെത്തിയവരെ എതിര്‍പക്ഷം തടയുകയായിരുന്നു.