Nipah Checking: സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന കർശനമാക്കി തമിഴ്നാടും കര്‍ണ്ണാടകയും
1014 views
kozhikode വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മുത്തങ്ങ - കര്‍ണാടക അതിര്‍ത്തിയായ ബീച്ചനഹള്ളി ചെക്പോസ്റ്റ് ല്പ്പുഴക്കടുത്ത പാട്ടവയലിലും പരിശോധന ശക്തമാക്കിയിരിക്കുകയാണ് അയൽ സംസ്ഥാനങ്ങളായ തമിഴ്നാടും കര്‍ണാടകയും. അതിര്‍ത്തിയിലെത്തുന്ന യാത്രക്കാരെ ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘം തെര്‍മ്മല്‍ സ്കാനര്‍ ഉപയോഗിച്ച് പരിശോധന നടത്തും . ലോറികള്‍ അടക്കമുള്ള ചരക്ക് വാഹനങ്ങളില്‍ സാനിറ്റൈസര്‍ ചെയ്തതിന് ശേഷം മാത്രമേ കടത്തിവിടു. പനിയോ കടുത്ത ക്ഷീണമോ ഉള്ള മലയാളികളായ യാത്രക്കാരെ ഒരു കാരണവശാലും കടത്തിവിടേണ്ടതില്ലെനാണ് നിര്‍ദേശം. കര്‍ണാടക ആരോഗ്യവകുപ്പ് ഈ കാര്യത്തിൽ കർശന നിർദേശം നൽകിയതായി പരിശോധക സംഘം പറഞ്ഞു. അതിര്‍ത്തി തുറക്കുന്ന രാവിലെ ആറുമണി മുതല്‍ രാത്രി ഒമ്പത് മണിവരെയാണ് പരിശോധന. സുല്‍ത്താന്‍ബത്തേരി - ഗൂഢല്ലൂര്‍ പാതയില്‍ തമിഴ്നാട് അതിര്‍ത്തിയായ പാട്ടവയലിലും യാത്രക്കാരെയും ചരക്കുവാഹന ജീവനക്കാരെയും പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്.കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ചതോടെ സമീപജില്ലയായ വനയാട്ടിലും ജാഗ്രത തുടർന്നുകൊണ്ടിരിക്കുകയാണ് . മാനന്തവാടി ഉള്‍പ്പെടുന്ന വടക്കേവയനാട്ടില്‍ കുറ്റ്യാടി ചുരം വഴിയുള്ള യാത്രക്കാരെ നിരീക്ഷിച്ചതിന് ശേഷമേ ജില്ലയിലേക്ക് കടത്തിവിടുകയുള്ളു . പനിയും മറ്റു രോഗലക്ഷണമുള്ളവരെ സംഘം പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. കര്‍ണാടക അതിര്‍ത്തികളായ കുട്ടയിലും കാട്ടിക്കുളത്തും കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട് .പനിയോ മറ്റു രോഗലക്ഷണങ്ങളോ കണ്ടെത്തിയാല്‍ ഇത്തരം യാത്രികരെയും വാഹനങ്ങളെയും കര്‍ണാടകയിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കാതിരിക്കാനാണ് നിര്‍ദേശം. അതേസമയം കോഴിക്കോടി ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന ജില്ലയായതിനാല്‍ വയനാട്ടിലും ജാഗ്രത തുടരാന്‍ ആരോഗ്യമന്ത്രി അടക്കമുള്ളവര്‍ ജില്ലാ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട് . ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലടക്കം ജാഗ്രതയുണ്ട്. ജില്ലയില്‍ കണ്ട്രോള് റൂമും സജ്ജമാക്കിയിട്ടുണ്ട്.