കഞ്ചാവല്ല... ഇഞ്ചി കൃഷി | km shaji
താൻ കഞ്ചാവ് കൃഷി നടത്തിയതുപോലെയാണ് ഇഞ്ചികൃഷി നടത്തിയതിനെ ഡിവൈഎഫ്ഐ പരിഹസിച്ചതെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍എംഎല്‍എയുമായ കെ.എം ഷാജി. വിളവെടുപ്പിനെയും വിളവിറക്കിലിനെയും കുറിച്ചു ഒരു ബോധ്യവുമില്ലാത്തവരാണ് ഡിവൈഎഫ്ഐ. അവര്‍ക്ക് ആകെ അറിയാവുന്നത് കണ്ണൂരില്‍ വിളവ് ഇറക്കുകയും തിരുവനന്തപുരത്ത് വിളവെടുക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കച്ചവടം മാത്രമാണെന്നും ഷാജി പറഞ്ഞു. പ്ലസ് ടു കോഴക്കേസില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി വിധി ഭരണകൂടം വേട്ടയാടുന്ന എല്ലാവര്ക്കും ആശ്വാസമാണെന്നും കെ.എം ഷാജി പറഞ്ഞു. തനിക്കെതിരായ കേസ് എത്രമാത്രം ദുര്‍ബലമെന്ന് കോടതിവിധി തെളിയിക്കുന്നു. എതിരാളികളെ ഇല്ലാതാക്കുക എന്ന പണി രാഷ്ട്രീയത്തില്‍ ആരും ചെയ്യരുത്. അതൊരു മര്യാദ കെട്ട പണിയാണ്. കോടതി വിധി ജനാധിപത്യ രീതിയില്‍ മുഖ്യമന്ത്രിക്കേറ്റ 52 വെട്ടുകളാണ്. ജനാധിപത്യപ്രക്രിയയില്‍ ഒരു മുഖ്യമന്ത്രിക്ക് ഇതിനേക്കാള്‍ വലിയ ഒരടി കൊടുക്കാനില്ല. അതിന്റെ സന്തോഷം ഇപ്പോള്‍ തനിക്കുണ്ടെന്നും കെ.എം ഷാജി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.kozhikodeTimesXP MalayalamUpdated: 15 Apr 2023, 4:43 pm