മുഹമ്മദ് ഷാഫിയെ വടകരയിൽ എത്തിച്ച് ചോദ്യം ചെയ്യൽ തുടങ്ങി | Muhammad Shafi
1003 views
കോഴിക്കോട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതാമരശേരിയിൽനിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ മുഹമ്മദ് ഷാഫിയെ കണ്ടെത്തിയത് എവിടെനിന്നാണ് എന്ന കാര്യം ഇപ്പോഴും അഞ്ജാതമാണ്. ഇയാളെ വൈകുന്നേരം ആറ് മണിയോടെ വടകര റൂറൽ എസ്പി ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്യൽ ആരംഭിച്ചു. കണ്ണൂർ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയും കോഴിക്കോട് റൂറൽ എസ്പിയുടെ ചുമതലയുളള വയനാട് എസ്പി ആർ ആനന്ദും വടകര റൂറൽ എസ്പി ഓഫീസിലെത്തി. പതിനൊന്നാമത്തെ ദിവസമാണ് ഷാഫിയെ കണ്ടെത്തിയത്. ഇന്ന് രാവിലെ കേരള -കർണാടക അതിർത്തിയിൽനിന്നാണ് ഇയാളെ കണ്ടെത്തിയത് എന്നാണ് പോലീസ് പറഞ്ഞത്. അതേസമയം തട്ടിക്കൊണ്ടുപോയ സംഘം വിട്ടയച്ചതിന് ശേഷം തിരികെ വീട്ടിലെത്തിയ ഷാഫിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തതാണെന്നും സൂചന ഉണ്ട്. ഈ മാസം ഏഴിനു രാത്രിയിലാണ് കാറിലെത്തിയ സംഘം പരപ്പൻപൊയിലിലെ വീട്ടിൽനിന്നു മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോയത്.