കുരങ്ങുകളുടെ അതിക്രമം; 300 ലേറെ വാഴകൾ നശിപ്പിച്ചു
300 ലേറെ വാഴകൾ നശിപ്പിച്ച് കുരങ്ങുകൾ. വളയം പഞ്ചായത്തിലെ കണ്ടിവാതുക്കൽ ആണ് കുരങ്ങുകൾ വാഴ കൃഷി നശിപ്പിച്ചത്. പഞ്ചായത്തിലെ ഏഴാം വാർഡ് അഭയഗിരി സെന്റ് മേരിസ് ചർച്ചിന് സമീപത്തെ രണ്ടര ഏക്കറിൽ കൃഷിയിറക്കിയ പൂവത്താനി ജോസ് , മൂന്ന് പുരക്കൽ ചന്ദ്രൻ എന്നിവരുടെ രണ്ട് മാസം പ്രായമുള്ള വാഴതൈകളാണ് കുരങ്ങുകൾ നശിപ്പിച്ചത്. ആന, കാട്ട് പന്നി, മുള്ളൻപന്നി , മയിൽ എന്നിവ കൃഷി നശിപ്പിക്കുന്നതിന് പിന്നാലയാണ് കാട്ട് കുരങ്ങുകൾ ജനവാസ മേഖലയിൽ ഇറങ്ങി വൻ നാശം വരുത്തുന്നത്. കഴിഞ്ഞ ദിവസം രാവിലയാണ് 30 ഓളം കുരങ്ങുകൾ കൂട്ടമായെത്തി വാഴതൈകൾ പിഴുതെറിഞ്ഞും, ഇലകൾ ഭക്ഷിച്ചും കൃഷി നശിപ്പിച്ചത്. പറമ്പിന് ചുറ്റും ഗ്രീൻ നെറ്റ് കെട്ടി വേലി നിർമ്മിച്ചെങ്കിലും കുരങ്ങുകൾ കൃഷിയിടത്തിലിറങ്ങുകയായിരുന്നെന്ന് കർഷകർ പറഞ്ഞു. രണ്ടാഴ്ച്ച മുമ്പും ഇതേ കൃഷിയിടത്തിൽ കുരങ്ങിൻ കൂട്ടം നാശം വിതച്ചിരുന്നു.kozhikodeTimesXP MalayalamUpdated: 9 Jun 2023, 3:27 pm