അയൽവാസിയുടെ മർദ്ദനമേറ്റ് മധ്യവയസ്ക്കൻ മരിച്ചു
1012 views
കോഴിക്കോട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവടകരയിൽ അയൽവാസിയുടെ മർദ്ദനമേറ്റ് മധ്യവയസ്ക്കൻ മരിച്ചു. ആയഞ്ചേരി തറോ പൊയ്യിൽ സ്വദേശി ചിറാക്കണ്ടിയിൽ നാണു ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയായ വിജേഷ് പിടിയിൽ. നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസിൽ ഏൽപിച്ചു. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.30 ഓടെ ഇരുവരുടെയും വീടിന് സമിപത്ത് കളിക്കുകയായിരുന്ന കുട്ടികളെ വിജേഷ് കല്ലെടുത്ത് എറിഞ്ഞു. ഇത് ചോദ്യം ചെയ്ത നാണുവിനെ പ്രകോപിതനായ വിജേഷ് മർദ്ധിക്കുകയായിരുന്നു. നെഞ്ചിലും അടി വയറിലും ചവിട്ടേറ്റ് വീണ നാണുവിനെ വടകരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആൻജിയോ പ്ലാസ്റ്റി സർജറി കഴിഞ്ഞ് വിശ്രമത്തിലായിരുന്നു നാണു. വടകര പോലീസ് കേസെടുത്തിട്ടുണ്ട്.