മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചയാൾ അക്രമാസക്തനായി
1015 views
കോഴിക്കോട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്കെത്തിച്ചയാൾ അക്രമാസക്തനായി ആശുപത്രിയിലെ ഡ്രസിങ് റൂം അടിച്ചുതകർത്തു. കൈയിൽ ചില്ലുകഷ്ണവുമായി അക്രമാസക്തനായി നിന്ന ഇയാളെ പോലീസുകാരും സുരക്ഷാ ജീവനക്കാരും ചേർന്ന് സാഹസികമായാണ് കീഴ്പ്പെടുത്തിയത്. കണ്ണൂർ ചാലാട് പൊന്നൻപാറ അരയൻകണ്ടി ഷാജിത്ത് (46) ആണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം നടത്തിയത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. കൊയിലാണ്ടി പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയെത്തിയ ഷാജിത്ത് സ്റ്റേഷനിലെ ഗ്രിൽസിൽ തലയിടിച്ച് പൊട്ടിക്കുകയായിരുന്നു. തുടർന്ന് തലയ്ക്ക് മുറിവ് പറ്റിയ ഇയാളെ കൊയിലാണ്ടി പോലീസ് ചികിത്സയ്ക്കും മെഡിക്കൽ പരിശോധനയ്ക്കുമായി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിശോധനയ്ക്ക് ശേഷം ഡ്രസിങ് റൂമിൽ എത്തിയപ്പോഴാണ് ഇയാൾ വീണ്ടും അക്രമാസക്തനായത്. തലകൊണ്ട് മുറിയിലെ ചില്ലുകൾ അടിച്ചുതകർക്കുകയായിരുന്നു.