മലയാളസിനിമ അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയില്ല - വി എം വിനു |v m vinu|maamukkoya|
1010 views
കോഴിക്കോട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമലയാളസിനിമയിലെ പ്രമുഖർ മാമുക്കോയ എന്ന അതുല്യ പ്രതിഭയ്ക്ക് അർഹിക്കുന്ന അംഗീകാരം നൽകിയില്ല എന്ന് സംവിധായകൻ വിഎം വിനു. മലയാള സിനിമ മാമുക്കോയക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയില്ല എന്നതു സത്യമാണ്. അതു ലഭിക്കണമെങ്കില്‍ മാമുക്കോയ ടാക്സി വിളിച്ച് എറണാകുളത്തു പോയി മരിക്കണമായിരുന്നുവെന്നും വിഎം വിനു പറഞ്ഞു. പ്രമുഖ നടന്മാരുള്പ്പെടെ വരാത്തതിനെക്കുറിച്ച് സോഷ്യല്‍മീഡിയയിലും മറ്റും നടക്കുന്ന ചര്‍ച്ചകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സംവിധായകൻ വി എം വിനുവിന്റെ വിമര്‍ശനം. മാമുക്കോയയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ കോഴിക്കോട് പൗരാവലിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളസിനിമ മാമുക്കോയക്ക് അര്‍ഹിക്കുന്ന അംഗീകാരം കൊടുത്തോ എന്ന ചോദ്യമാണ് പലയിടത്തും ഉയരുന്നത്. മലയാള സിനിമയിലെ പലരും ആ ആദരവ് നല്‍കിയിട്ടില്ല എന്നത് സത്യമാണ്. ഇന്നയാള് വരുമോ, ഈ നടന് വരുമോ എന്നൊക്കെയാണ് പലരും ചോദിച്ചിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു