തൊട്ടിൽപാലത്തെ ഖദീജയുടേത് കൊലപാതകം
നാദാപുരം തൊട്ടിൽപാലത്ത് വൃദ്ധമാതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. പൂക്കാട് കണ്ടോത്തറമ്മൽ ഖദീജയെയാണ് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഖദീജയുടെ മകൾ അസ്മയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികളാണ് വീട്ടിനകത്ത് നിലത്ത് കിടക്കുന്ന നിലയിൽ ഖദീജയെ കണ്ടത്. നാട്ടുകാരും വാർഡ് മെമ്പറും ചേർന്ന് ഇവരെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് തൊട്ടിൽപ്പാലം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഖദീജയുടെ പേരമകൾക്ക് മാനസിക അസ്വാസ്ത്യമുണ്ട്. ഈ യുവതിയുടെ ആക്രമണത്തിലാണ് ഇവർ മരിച്ചതെന്നാണ് നിഗമനം. വാരിഎല്ലുകൾ തകർന്ന് ഉണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട്. പോലീസും വിരലടയാള വിദഗ്ദരും മറ്റും കൊലപാതകം നടന്ന വീട്ടിലെത്തി പരിശോധന നടത്തി.kozhikodeTimesXP MalayalamUpdated: 24 May 2023, 10:43 am