വീട് കയറി അക്രമം; നെഞ്ചുവേദന അഭിനയിച്ച് പ്രതി
അറസ്റ്റ് ചെയ്യാൻ എത്തിയ പോലീസിന് മുന്നിൽ നെഞ്ചുവേദന അഭിനയിച്ച് പ്രതി. വീട് കയറി അക്രമം നടത്തിയ കേസിലെ ഒരതിയെ അറസ്റ്റ് ചെയ്യാൻ എത്തിയപ്പോഴാണ് നാടകീയ മുഹൂർത്തങ്ങൾ നടക്കുന്നത്. നാദാപുരം കുമ്മങ്കോട് സ്വദേശി കോമ്പിയുള്ളതിൽ താഴെ കുനിയിൽ അയൂബ് ആണ് പോലീസ് പിടിയിലായത്. നെഞ്ച് വേദന, വിറയൽ, ബോധക്ഷയം എന്നീ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണെന്ന് പ്രതി പറഞ്ഞെങ്കിലും ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതാണ് പ്രതിക്ക് തിരിച്ചടിയായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുമ്മങ്കോട് സ്വദേശി കുരുന്നം വീട്ടിൽ അബ്ദുള്ള ഹാജിയുടെ വീട്ടിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ കേസിൽ പ്രതിയെ തേടി വീട്ടിലെത്തിയതായിരുന്നു പോലീസ്. പോലീസിനെ കണ്ടയുടൻ അയൂബ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എസ്ഐയും സംഘവും പ്രതിയെ പിന്തുടരുകയും ബലപ്രയോഗത്തിലൂടെ പിടികൂടുകയുമായിരുന്നു. ഇതിനിടെ നെഞ്ച് വേദന അനുഭവപ്പെടുന്നതായി പറഞ്ഞ പ്രതിയെ ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.kozhikodeTimesXP MalayalamUpdated: 25 Apr 2023, 11:39 pm