വ്യാജ വിമാന ടിക്കറ്റ് നിർമ്മിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്
കോഴിക്കോട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
വ്യാജ വിമാന ടിക്കറ്റ് നിർമ്മിച്ച് ലക്ഷങ്ങളുടെ തട്ടിപ്പുനടത്തിയ പ്രതി പിടിയിൽ. നാദാപുരം യൂണി മണി ഫിനാൻഷ്യൽ സർവ്വീസ് കമ്പനിയിലെ ജീവനക്കാരനാണ് അറസ്റ്റിലായത്. ഇരിങ്ങൽ കോട്ടക്കലിലെ ജിയാസ് മൻസിലിൽ ജിയാസിനെയാണ് നാദാപുരം എസ് ഐ എസ്.വി ജിയോസദാനന്ദനും, ഡി വൈഎസ് പി വിവി ലതീഷിന്റെ സ്ക്വാഡ് അംഗങ്ങളും ചേർന്ന് അറസ്റ്റ് ചെയ്തത്. യൂണി മണി ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ് കമ്പനി നാദാപുരം ബ്രാഞ്ചിലെ റിലേഷൻ ഷിപ്പ് എക്സിക്യൂട്ടീവ് ആയ പ്രതി ഇടപാടുകാർക്ക് വ്യാജ ടിക്കറ്റുകൾ നൽകി പണം സ്വന്തം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിക്കുകയും, കമ്പനിയേയും, ഉപഭോക്താക്കളെയും വഞ്ചിച്ച് 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന ബ്രാഞ്ച് മാനേജറുടെ പരാതിയിലാണ് പോലീസ് നടപടി.