കേരളത്തിലെവിടെയും ശവ്വാൽ പിറ കണ്ടില്ല | Ramadan
കേരളത്തില്‍ ഈദുല്‍ ഫിത്വര്‍ ശനിയാഴ്ച. വ്യാഴാഴ്ച ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാലാണ് ചെറിയ പെരുന്നാൾ ശനിയാഴ്ചയായത്. റമദാന് 30 പൂര്‍ത്തിയാക്കി ഈദുല്‍ഫിത്വര്‍ 22ന് ആയിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കുവേണ്ടി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരാണ് വിവരം അറിയിച്ചത്. ശവ്വാൽ പിറവി കാത്ത് സംസ്ഥാനത്ത് സ്ഥിരമായി മാസപ്പിറവി ദൃശ്യമാകുന്ന ഇടങ്ങളിൽ എല്ലാം തന്നെ വിവിധ മത നേതാക്കൾ ഉണ്ടായിരുന്നു. മത നേതാക്കൾ ഉൾപ്പെടെയുള്ളവർ അറിയിച്ചിരുന്നത് സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ ഏകദേശം 20 മിനുട്ടുനേരം മാസപ്പിറവി കാണാൻ സാധിക്കും എന്നായിരുന്നു. കാപ്പാട് ഉൾപ്പെടെ മാസപ്പിറവി കാണുന്നിടങ്ങളിൽ നേതാക്കൾ കാത്തിരുന്നു. എന്നാൽ മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ പെരുന്നാൾ ശനിയാഴ്ച ആയിരിക്കുമെന്ന് നേതാക്കൾ അറിയിച്ചു.kozhikodeTimesXP MalayalamUpdated: 20 Apr 2023, 9:06 pm