വിദ്യാർത്ഥിയുടെ മരണം; ഭക്ഷ്യവിഷബാധയല്ല കൊലപാതകം
ഐസ്ക്രീം കഴിച്ച് അവശനിലയിലായ വിദ്യാർത്ഥി മരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തി പോലീസ്. കോഴിക്കോട് കൊയിലാണ്ടി അരിക്കുളത്ത് ആണ് വിദ്യാർത്ഥി ഐസ്ക്രീം കഴിച്ചതിനെ തുടർന്ന് മരിച്ചത്. മരിച്ച അഹമ്മദ് ഹസൻ റിഫായി (12) യുടെ പിതാവ് കോറോത്ത് മുഹമ്മദലിയുടെ സഹോദരി താഹിറയെ കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു. കുട്ടി കഴിച്ച ഐസ്ക്രീമിൽ എലിവിഷം ചേർത്തതായി പരിശോധയിൽ കണ്ടെത്തിയി. അരിക്കുളത്തെ സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങിയ ഫാമിലി പാക്ക് ഐസ്ക്രീമിലാണ് വിഷം ചേർത്തത്. മുഹമ്മദലിയുടെ ഭാര്യയെ ലക്ഷ്യം വെച്ചാണ് വിഷം ചേർത്തതെന്ന് ചോദ്യം ചെയ്യലിൽ താഹിറ സമ്മതിച്ചു. എന്നാൽ അവർ വീട്ടിൽ ഇല്ലാതിരുന്നതിനെ തുടർന്ന് മകൻ ഇത് കഴിക്കുകയായിരുന്നു. അടുത്തടുത്ത വീടുകളിലാണ് രണ്ട് കുടുംബവും താമസിക്കുന്നത്. താഹിറക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നും ഇതുസംബന്ധിച്ച കൂടുതൽ പരിശോധകൾ നടത്തുമെന്നും പോലീസ് പറഞ്ഞു. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് മുഹമ്മദലിയുടെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.kozhikodeTimesXP MalayalamUpdated: 21 Apr 2023, 1:11 pm