MDMA: തൊട്ടിൽപാലത്ത് എംഡിഎംഎയുമായി ദമ്പതികൾ അറസ്റ്റിൽ
1024 views
കോഴിക്കോട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകോഴിക്കോട് ജില്ലയിലെ തൊട്ടിൽപാലത്ത് എംഡിഎംഎയുമായി ദമ്പതികൾ അറസ്റ്റിൽ. വടകര പതിയാക്കര സ്വദേശി മുതലോളി ജിതിൻ ബാബു, ഭാര്യ സ്റ്റഫി എന്നിവരെയാണ് പോലീസ് പിടികൂടിയത്. കോഴിക്കോട് റൂറൽ എസ്പിയുടെ ഡാൻസാഫ് അംഗങ്ങളും തൊട്ടിൽപ്പാലം സിഐ ഉണ്ണികൃഷ്നും ചേർന്നാണ് ബെംഗളൂരുവിൽനിന്നു വടകരയ്ക്ക് കാറിൽ കടത്തുകയായിരുന്ന എംഡിഎംഎ യാണ് പിടികൂടിയത്.ഇന്നലെ രാതി 11.30 ഓടെ കുറ്റ്യാടി ചുരം റോഡിൽ തൊട്ടിൽപാലത്തിനടുത്ത് ചാത്തൻകോട്ട് നടയിലാണ് സംഭവം. ഇവർ സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് 96.44 ഗ്രാം എംഡിഎംഎ കാറിൽ നിന്ന് കണ്ടെടുത്തത്. നടപടികൾ പൂർത്തിയാക്കിയ ശേഷം തൊട്ടിൽപാലം പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. ദമ്പതികൾ നാലു വയസുള്ള കുഞ്ഞിനെ സംശയം തോന്നാതിരിക്കാൻ ഒപ്പം കൂട്ടിയിരുന്നു. ജിതിൻ ബെംഗൂളുരുവിൽനിന്ന് എംഡിഎംഎ കൊണ്ടുവന്ന് വടകര ഭാഗത്ത് വിൽപന നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.