വനിത ഡോക്ടറെ ഭീഷണിപ്പെടുത്തിയതായി പരാതി
1023 views
കോഴിക്കോട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂനാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഡോക്ടറെ ഭീഷണി പെടുത്തിയതായി പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് സ്റ്റാഫ് കൗൺസിൽ പ്രതിഷേധ പ്രകടനം നടത്തി. ഞായറാഴ്ച്ച രാത്രി 10 മണിയോടെയാണ് അടിപിടിക്കേസിൽ ആശുപത്രിയിൽ എത്തിയ മർദ്ദനമേറ്റവരുടെ കൂടെ ഉണ്ടായിരുന്നവരാണ് വനിത ഡോക്ടർക്ക് നേരെ തട്ടിക്കയറുകയും, ഭീഷണി മുഴക്കുകയും ചെയ്തത്. സംഭവത്തിൽ ഡോക്ടർ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിട്ടുണ്ട്. മർദനമേറ്റവർക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ഡ്യൂട്ടി ഡോക്ടർ പരിശോധിച്ച് വീട്ടിൽ പോവാൻ നിർദേശിച്ചു. ഇതിനിടയിലാണ് മർദനമേറ്റവരുടെ കൂടെ ഉണ്ടായിരുന്നവർ മർദ്ദനമേറ്റവരെ കിടത്തി ചികിൽസിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രിയിൽ ബഹളം വെക്കുകയും ഡോക്ടർക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തത്.