പഞ്ചായത്ത് കിണറ്റിൽ ചത്തൊടുങ്ങി ഈയ്യാം പാറ്റകൾ
1008 views
കോഴിക്കോട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപാറക്കടവ് ചെക്ക്യാട് പഞ്ചായത്തിലെ കിണറ്റിൽ ചത്തൊടുങ്ങി ഈയ്യാം പാറ്റകൾ. ഇതോടെ ജീവനക്കാരുടെ കുടിവെള്ളം മുട്ടി. പഞ്ചായത്ത് കോമ്പൗണ്ടിലെ കിണറ്റിലാണ് ഈയാം പാറ്റകൾ കൂട്ടത്തോടെ ചത്തത്. ജീവനക്കാർക്ക് വെള്ളത്തിന് അസഹനീയമായ ദുർഗദ്ധം അനുഭവപ്പെട്ടത്. ഈ വെള്ളമാണ് കുടി വെള്ളമായും ചായക്കും ജീവനക്കാർ ഉപയോഗിക്കുന്നത്. ഇതോടെ കിണറിൽ മാലിന്യം ഉണ്ടെന്ന് ഉറപ്പിച്ചു. ഒടുവിൽ കിണർ വറ്റിക്കാൻ പഞ്ചായത്ത് തീരുമാനമെടുത്തു. മൂന്ന് മോട്ടോറുകളുമായി തൊഴിലാളികളെ എത്തിച്ച് പ്രവൃത്തി തുടങ്ങി. ഈയ്യാം പാറ്റകളാണ് ചത്തതെന്ന് മനസ്സിലായത് കിണർ വറ്റിക്കാനെത്തിയ തൊഴിലാളി കിണറിൽ ഇറങ്ങി പരിശോധിച്ചപ്പോഴാണ്.