ഭൂമി അളന്ന് തിട്ടപെടുത്തുന്നതിനിടയിൽ പോലീസുമായുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്
വളയം മഞ്ഞപ്പള്ളിയിൽ ഉടമസ്ഥാവകാശ തർക്കം നിലനിൽക്കുന്ന ഭൂമി അളന്ന് തിട്ടപെടുത്തിയത് പോലീസ് നടപടിയിലൂടെ. പോലീസുമായുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. കോടതി ഉത്തരവ് നടപ്പിലാക്കാൻ എത്തിയപ്പോഴാണ് സംഘർഷം ഉണ്ടായത്. വളയം പുഞ്ച സ്വദേശിയും സമരസമിതി പ്രവർത്തകനും സി പി എം പ്രവർത്തകനുമായ വേങ്ങകണ്ടിയിൽ വി.കെ.സുധീറിനാണ് പരിക്കേറ്റത്. വ്യാഴാഴ്ച്ച രാവിലെ 10 മണിയോടെയാണ് കോടതി നിർദ്ദേശത്തെ തുടർന്ന് അഭിഭാഷക സംഘം ഭൂമി അളക്കാനെത്തിയത്. സമര സമിതി പ്രവർത്തകരുടെ എതിർപ്പുകൾ ഉണ്ടാവുമെന്ന് നേരത്തെ വിവരം ഉണ്ടായിരുന്നു. ഇതിനാൽ 200 ഓളം പോലീസുകാരെ സ്ഥലത്ത് വിന്യസിച്ചിരുന്നു. ഭൂമി അളക്കാനെത്തിയ സംഘത്തിന്റെ വാഹനം തടയുകയും റോഡിൽ കുത്തിയിരിക്കുകയുമായിരുന്നു. പോലീസ് പ്രതിഷേധക്കാരെ ബലപ്രയോഗത്തിലൂടെയാണ് നീക്കിയത്.kozhikodeTimesXP MalayalamUpdated: 31 Mar 2023, 10:28 am