നടൻ മാമുക്കോയയുടെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി
1024 views
കോഴിക്കോട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഅന്തരിച്ച നടൻ മാമുക്കോയയുടെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ഇന്നു രാവിലെ കോഴിക്കോട് മാത്തോട്ടം അരക്കിണറിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി മാമുക്കോയയുടെ ഭാര്യ, മക്കൾ എന്നിവരെ ആശ്വസിപ്പിച്ചു. കുടുംബാംഗങ്ങളുമായി പത്തു മിനിറ്റോളം സംസാരിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. നാട്ടുജീവിതത്തിന്റെ സ്വാഭാവികത ഒപ്പിയെടുത്ത സവിശേഷമായ അഭിനയശൈലിയുടെ ഉടമയായിരുന്നു മാമുക്കോയയെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അനുശോചന സന്ദേശത്തിൽ പറഞ്ഞിരുന്നു. കോഴിക്കോടൻ തനിമയുള്ള അഭിനയരീതിയും സംഭാഷണ ചാതുര്യവും നർമ്മബോധവും മാമുക്കോയയെ വ്യത്യസ്തനാക്കി. നാടക രംഗത്തു കൂടി ചലച്ചിത്ര രംഗത്തെത്തി ആസ്വാദക ഹൃദയങ്ങളിൽ മായാത്ത സ്ഥാനം ഉറപ്പിച്ച അദ്ദേഹത്തിന്റെ വേർപാട് കേരള സാംസ്കാരിക രംഗത്തിന് നികത്താനാകാത്ത നഷ്ടമാണ് എന്നും അദ്ദേഹം പറഞ്ഞു.